പാലക്കാട്: മദ്യലഹരിയില്‍ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. തമിഴ്‌നാട് ഈറോട് സ്വദേശിയായ ലോകനാഥന്‍ ആണ് പിടിയിലായത്. കമ്പിപാരകൊണ്ട് എടിഎം മെഷീന്‍ തകര്‍ത്താണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കവര്‍ച്ചാ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മങ്കര വെള്ളറോഡിലെ എസ്ബിഐ ബാങ്കിന്‍റെ എടിഎം ആണ് തകര്‍ക്കാന്‍ ശ്രമിച്ചത്. എടിഎം മെഷീന്‍ തകര്‍ന്നത് രാവിലെയാണ് ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മങ്കര പൊലീസും, ഫോറന്‍സിക്ക് വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മദ്യലഹരിയില്‍ എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമം; പ്രതി പിടിയില്‍ - എസ്ബിഐ
പാലക്കാട് മങ്കര വെള്ളറോഡിലെ എസ്ബിഐ ബാങ്കിന്‍റെ എടിഎം ആണ് തമിഴ്‌നാട് ഈറോട് സ്വദേശിയായ ലോകനാഥന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. മദ്യലഹരിയിലാണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്
മദ്യലഹരിയില്‍ എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമം; പ്രതി പിടിയില്‍
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കൂലിപണിക്കാരനായ ലോകനാഥന്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യ സുഖമില്ലാതെ സഹോദരിയുടെ വീട്ടിലായതിനാല്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസം. ഇയാളെ അറസ്റ്റ് ചെയ്തതിനു ശേഷം കൊവിഡ്‌പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.