പാലക്കാട്:അട്ടപ്പാടി - മുള്ളി അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞ് തമിഴ്‌നാട്. ചൂട് കൂടുതലുള്ള സമയമായതിനാൽ വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് വനംവകുപ്പിന് കീഴിലുള്ള റോഡില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് നീലഗിരി ജില്ല വനം വകുപ്പ് ഓഫിസര്‍ അറിയിച്ചു.
നീലഗിരി ഡിവിഷൻ പരിധിയിലുള്ള ചെക്ക്പോസ്റ്റാണ് മുള്ളിയിലേത് എന്ന വാർത്തകൾ തെറ്റാണ്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കാരമടൈ റേഞ്ച് ഓഫിസാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ വാഹനങ്ങൾ മാത്രം തടഞ്ഞ്, തമിഴ്‌നാട്ടിലെ വാഹനങ്ങൾ കടത്തിവിടുന്നതായി യാത്രക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ഇത് തെറ്റാണെന്നും മുഴുവൻ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കോയമ്പത്തൂർ ഡി.എഫ്.ഒ അറിയിച്ചു.