അട്ടപ്പാടി; അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ ഇന്നലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വനത്തിന് പുറത്തെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് കൊല്ലപ്പെട്ട മൂന്ന് പേരുടേയും ഇന്ന് ഇൻക്വസ്റ്റ് നടക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടേയും മൃതദേഹങ്ങളാണ് പുറത്തെത്തിച്ചത്. സുരേഷ്, കാർത്തിക്, ശ്രീമതി, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഒറ്റപ്പാലം സബ് കലക്‌ടറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും.
ഇന്നലെ കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ സബ് കലക്‌ടറുടെയും എസ്‌പി ജി. ശിവവിക്രത്തിന്‍റെയും നേതൃത്വത്തിലുള്ള സംഘം രാവിലെ പത്ത് മണിയോടെ വനത്തിനുള്ളിൽ പ്രവേശിച്ചു. ഇവരോടൊപ്പം മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ തിരയുന്നതിനായി തണ്ടർബോൾട്ടിന്‍റെ 10 പേർ വീതമടങ്ങുന്ന രണ്ട് സംഘം കൂടി ഉൾവനത്തിലേക്ക് നീങ്ങി. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന പ്രദേശത്ത് എത്തിയതോടെയാണ് രണ്ടാമതും വെടിവെയ്പ്പുണ്ടായത്. മലമുകളിൽ നിന്നും മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീടുണ്ടായ പ്രത്യാക്രമണത്തിലാണ് മണിവാസകം കൊല്ലപ്പെട്ടത്.
നാല് മാവോയിസ്റ്റ് മൃതദേഹങ്ങളും വനത്തിന് പുറത്തെത്തിച്ചു; പൊലീസ് നടപടി തുടരുന്നു - നാല് മാവോയിസ്റ്റ് മൃതദേഹങ്ങളും വനത്തിന് പുറത്തെത്തിച്ചു; പൊലീസ് നടപടി തുടരുന്നു
മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ തിരയുന്നതിനായി തണ്ടർബോൾട്ടിന്‍റെ 10 പേർ വീതമടങ്ങുന്ന രണ്ട് സംഘം കൂടി ഉൾവനത്തിലേക്ക് നീങ്ങി. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന പ്രദേശത്ത് എത്തിയതോടെയാണ് രണ്ടാമതും വെടിവെയ്പ്പുണ്ടായത്. മലമുകളിൽ നിന്നും മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീടുണ്ടായ പ്രത്യാക്രമണത്തിലാണ് മണിവാസകം കൊല്ലപ്പെട്ടത്.
കേരളാ പൊലീസിനും തണ്ടർബോൾട്ടിനുമൊപ്പം കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും മഞ്ചിക്കണ്ടിയിൽ ക്യാമ്പ് ചെയ്തിട്ടുണ്ട്. വൻ പൊലീസ് സന്നാഹമാണ് അട്ടപ്പാടിയിലും മഞ്ചിക്കണ്ടി വനമേഖലയിലും നിലയുറപ്പിച്ചിട്ടുള്ളത്. വനത്തിനുള്ളിലെ ക്യാമ്പ് കേന്ദ്രീകരിച്ച് സംഘടിപ്പിച്ച രക്തസാക്ഷി അനുസ്‌മരണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മാവോയിസ്റ്റുകൾ എത്തിയെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസും സുരക്ഷാസേനയും തെരച്ചില്‍ നടത്തിയത്. ഈ തെരച്ചിലാണ് ഏറ്റുമുട്ടലിലില്‍ കലാശിച്ചത്.