പാലക്കാട് :അട്ടപ്പാടി മധു കേസിൽ കൂറുമാറിയ 29ാം സാക്ഷി സുനിൽ കുമാറിന്‍റെ കാഴ്‌ചയ്ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. പാലക്കാട് ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മധുവിനെ ഒരു സംഘം ആളുകൾ കൂട്ടിക്കൊണ്ടുവരുന്നതും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നതും കൈ കെട്ടിയതും കാൽമുട്ട് മടക്കി ഇടിക്കുന്നതും കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയാണ് സുനിൽകുമാർ.
ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് സാക്ഷി, കണ്ണ് പരിശോധിപ്പിച്ച് കോടതി, പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തല്‍, കൂറുമാറിയയാളെ പിരിച്ചുവിട്ടു - 31ാം സാക്ഷി
മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്ന് സാക്ഷി. ഇയാളുടെ കാഴ്‌ചശക്തി പരിശോധിക്കാൻ ഉത്തരവിട്ട് കോടതി
ഇക്കാര്യം സുനിൽകുമാർ കോടതിയിൽ നിഷേധിച്ചു. വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു കോടതിയിൽ സുനിൽകുമാർ പറഞ്ഞത്. കാഴ്‌ചക്കാരനായി നിൽക്കുന്ന സുനിൽകുമാറും വീഡിയോയിലുണ്ട്. കോടതിയിലെ മറ്റുള്ളവര്‍ക്കെല്ലാം ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന ദൃശ്യമാണ് വ്യക്തമല്ലെന്ന് സുനില്‍ പറഞ്ഞത്.
ഇതോടെ കാഴ്‌ചശക്തി പരിശോധിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. വനംവകുപ്പില്‍ താത്കാലിക വാച്ചറായ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇന്നലെ(14-9-2022) വിസ്‌തരിച്ച രണ്ട് സാക്ഷികളും കൂറുമാറുകയായിരുന്നു. ഇതോടെ കേസിൽ മൊത്തം 16 സാക്ഷികളാണ് കൂറുമാറിയത്. പ്രതികൾ മധുവിനെ പിടിച്ചുകൊണ്ടുവരുന്നതും കാൽമുട്ടുകൊണ്ട് ഇടിക്കുന്നതും കണ്ടുവെന്ന് മൊഴി നൽകിയ 31-ാം സാക്ഷി ദീപുവാണ് മൊഴി നിഷേധിച്ച മറ്റൊരാള്‍.