പാലക്കാട്:അട്ടപ്പാടി പുതൂർ കുറുക്കത്തിക്കല്ലിൽ മൂന്ന് മാസം പ്രായമുള്ള ശിശു മരിച്ചു. ചിന്നരാജ് - ഓമന ദമ്പതികളുടെ ഏക മകളാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖം കുട്ടിക്കുണ്ടായിരുന്നതിനാൽ പ്രതിമാസ പരിശോധനയ്‌ക്ക് നിർദേശിച്ചിരുന്നു.
അട്ടപ്പാടിയിൽ ശിശുമരണം - attapapdi child death
ഹൃദയസംബന്ധമായ അസുഖം കുട്ടിക്കുണ്ടായിരുന്നതിനാൽ പ്രതിമാസ പരിശോധനയ്‌ക്ക് നിർദേശിച്ചിരുന്നു.
അട്ടപ്പാടിയിൽ ശിശുമരണം
ഇന്നായിരുന്നു പരിശോധനയ്‌ക്കായി എത്തേണ്ട തീയതി. ഇതിനായി ആശുപത്രിയിൽ പോകാൻ തയ്യാറായി നിൽക്കുന്ന സമയത്ത് കുട്ടി കരയുകയും ശ്വാസോച്ഛാസം നിലക്കുകയുമായിരുന്നു. തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.