അട്ടപ്പാടി അപകടം; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു
ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫീസർ ശർമ്മിള ജയറാം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
അട്ടപ്പാടിഅപകടം;ചികിത്സയിലായിരുന്ന ഡ്രൈവർ ഉബൈദ് മരിച്ചു
പാലക്കാട്: വനംവകുപ്പിൻ്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഡ്രൈവർ ഉബൈദ് മരിച്ചു. ഡിസംബർ 24നാണ് അട്ടപ്പാടിയിലെ കൈവരിയില്ലാത്ത പാലത്തിൽ നിന്ന് ജീപ്പ് താഴേക്ക് വീണ് അപകടം ഉണ്ടായത്. തുടർന്ന് മുക്കാലി സ്വദേശിയായ ഉബൈദ് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫീസർ ശർമ്മിള ജയറാം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.