പാലക്കാട്: ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡന്‍റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ യുവാവിന്‍റെ തലയ്‌ക്കും കൈക്കും പരിക്കുണ്ട്.
പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു - youth congress worker
കെഎസ്‌യു മുൻ മണ്ഡലം പ്രസിഡന്‍റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അൻഷിഫിനാണ് വെട്ടേറ്റത്.
പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആക്രമണം രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സരിൻ ആരോപിച്ചു. അതേസമയം സംഭവത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു. പരുക്കേറ്റ അൻഷിഫ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.