ഒറ്റപ്പാലത്ത് കഞ്ചാവുമായി അസം സ്വദേശി പിടിയില്‍ - ottapalam police
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഒറ്റപ്പാലം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അസം നാഗോൺ സ്വദേശി നസീറുൽ ഇസ്ലാം (27) പിടിയിലായത്
പാലക്കാട്: രണ്ട് കിലോയോളം കഞ്ചാവുമായി അസം സ്വദേശി ഒറ്റപ്പാലത്ത് പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഒറ്റപ്പാലം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അസം നാഗോൺ സ്വദേശി നസീറുൽ ഇസ്ലാം (27) പിടിയിലായത്. അസമിൽ നിന്നാണ് കഞ്ചാവ് വാങ്ങിച്ചതെന്ന് പ്രതി മൊഴി നൽകി. ട്രെയിൻ മാർഗം ഒറ്റപ്പാലത്ത് എത്തിയ ശേഷം ബസ് കയറാൻ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. പട്ടാമ്പി ഭാഗത്തേക്ക് കൊണ്ടു പോകുന്ന കഞ്ചാവാണ് പിടികൂടിയത്. സ്കൂൾ, കോളജ് വിദ്യാർഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ രണ്ട് ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.