പാലക്കാട്:ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിർമിച്ച 'അപ്‌നാ ഘര്‍' വാടക കെട്ടിടം തുറന്ന് നൽകി. ഇന്ത്യയില്‍ ആദ്യമായാണ് പൊതുമേഖലാ സ്ഥാപനത്തിൻ്റെ കീഴിൽ ഇത്തരമൊരു വാടക കെട്ടിടം പ്രാവർത്തികമാകുന്നത്. പാലക്കാട് കഞ്ചിക്കോടിലാണ് 'അപ്‌നാ ഘര്‍' എന്ന 620 കിടക്ക സൗകര്യത്തോടെയുള്ള കെട്ടിടം തീര്‍ത്തിരിക്കുന്നത്. ഭവനം ഫൗണ്ടേഷന്‍ കേരളയാണ് കഞ്ചിക്കോട് കിന്‍ഫ്ര ഇൻ്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ കെട്ടിടം നിർമിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തുറന്ന് നൽകിയത്. 8.5 കോടി ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള 'അപ്‌നാ ഘര്‍' തുറന്ന് നൽകി - 'Apna Ghar' opened migrant workers
പാലക്കാട് കഞ്ചിക്കോടിലാണ് 'അപ്‌നാ ഘര്‍' എന്ന 620 കിടക്ക സൗകര്യത്തോടെയുള്ള കെട്ടിടം തീര്‍ത്തിരിക്കുന്നത്. 8.5 കോടി ചെലവില്‍ തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയാണ് കഞ്ചിക്കോട് കിന്‍ഫ്ര ഇൻ്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ കെട്ടിടം നിർമിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള 'അപ്‌നാ ഘര്‍' തുറന്ന് നൽകി
44,000 സ്‌ക്വയര്‍ ഫീറ്റ് വിസ്‌തീര്‍ണത്തില്‍ മൂന്ന് ബ്ലോക്കുകളിലായി നാല് നിലകളുളള കെട്ടിടത്തിലെ ഒരു മുറിയില്‍ 10 പേര്‍ക്ക് താമസിക്കാം. ഇത്തരത്തില്‍ 62 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ രണ്ടാം ബ്ലോക്കിലെ നാല് നിലകളിലായി 32 അടുക്കള, എട്ട് ഊണുമുറി, 96 ശുചിമുറികള്‍, ശൗചാലയം, വസ്ത്രം അലക്കാനും ഉണക്കാനുമുള്ള സൗകര്യം എന്നിവക്ക് പുറമെ 24 മണിക്കൂര്‍ സെക്യൂരിറ്റിയും അപ്‌നാ ഘറില്‍ ഒരുക്കിയിട്ടുണ്ട്.