പാലക്കാട്: കൊവിഡ് രോഗികളുടെ എണ്ണം ദിവസേന ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലും പട്ടാമ്പി നഗരത്തിൽ നിയന്ത്രണങ്ങളിൽ അലംഭാവം നടക്കുന്നതായി ആക്ഷേപം. പട്ടാമ്പി നഗരത്തിന് നടുവിലായി ബസ് സ്‌റ്റോപ്പ്, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സമീപത്തായി ജി എം എൽ പി സ്‌കൂളിലാണ് ആന്‍റിജൻ പരിശോധനാ ക്യാമ്പ് നടക്കുന്നത്. ആന്‍റിജൻ പരിശോധനയ്‌ക്ക് സ്‌കൂളിൽ എത്തുന്നവരിൽ പലരും ടോക്കൺ എടുത്തതിന് ശേഷം പുറത്ത് കറങ്ങി നടക്കുകയും ഇത്തരത്തിൽ കറങ്ങി നടന്നു തിരിച്ചെത്തി പരിശോധിക്കുമ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നാണ് ആക്ഷേപം.
പട്ടാമ്പിയില്‍ അശ്രദ്ധയും ജാഗ്രതക്കുറവും: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു - പട്ടാമ്പി നഗരത്തിലെ ആന്‍റിജൻ പരിശോധനാ ക്യാമ്പ്
ആന്‍റിജൻ പരിശോധനയ്‌ക്ക് സ്‌കൂളിൽ എത്തുന്നവരിൽ പലരും ടോക്കൺ എടുത്തതിന് ശേഷം പുറത്ത് കറങ്ങി നടക്കുകയും ഇത്തരത്തിൽ കറങ്ങി നടന്നു തിരിച്ചെത്തി പരിശോധിക്കുമ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നാണ് ആക്ഷേപം.
നേരത്തെ പെരിന്തൽമണ്ണ റോഡിലുള്ള പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ക്യാമ്പ് നടന്നിരുന്നത്. ജി എം എൽ പി സ്‌കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആന്‍റിജൻ പരിശോധയിൽ 100 നടുത്ത് ആളുകൾക്ക് കൊവിഡ് രോഗം കണ്ടെത്തിയിരുന്നു. പരിശോധനക്കെത്തുന്നവർ അശ്രദ്ധമായി പുറത്തിറങ്ങി നടക്കുന്നത് തടയാൻ യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ല. ക്യാമ്പ് നടക്കുന്ന സ്‌കൂൾ പരിസരത്ത് ആരോഗ്യവകുപ്പ് നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും സ്‌കൂളിന് പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത് സമ്പർക്ക വ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.