കേരളം

kerala

ETV Bharat / state

പാലക്കാട് മൃഗവേട്ട; മൂന്ന് പേരെകൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു - Animal Husbandry

ഇതോടെ അകമ്പാടം നായാട്ട് സംഘത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപത് ആയി.

പാലക്കാട്  നായാട്ട് സംഘം  വനം വകുപ്പ്  കാട്ടുപന്നിയിറച്ചി  Animal Husbandry  Palakkad
പാലക്കാട് മൃഗവേട്ട; മൂന്ന് പേരെകൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു

By

Published : Jun 20, 2020, 7:32 PM IST

പാലക്കാട്:നായാട്ട് സംഘത്തിൽ നിന്നും തോക്കുകളും കാട്ടുപന്നിയിറച്ചിയും പിടിച്ച സംഭവത്തിൽ മൂന്ന് പേരെകൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇതോടെ അകമ്പാടം നായാട്ട് സംഘത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപത് ആയി. എരുമമുണ്ട സ്വദേശി രാജേഷ്, അകമ്പാടം സ്വദേശി ഹാഫീസ്, നമ്പൂരിപ്പൊട്ടി സ്വദേശി തൗസിഫ് നഹ്മാൻ എന്നിവരെയാണ് വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്. ഇവരെ ശനിയാഴ്ച്ച മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതു. രാജേഷാണ് നായാട്ട് സംഘത്തിന് തോക്ക് നന്നാക്കി നൽകിയിരുന്നത്.

ഇറച്ചി കൊണ്ടുപോകാനും വെടിമരുന്നുകൾ കൊണ്ടുപോകാനും ഉപയോഗിച്ചത് ഹാഫിസിന്‍റെ ഓട്ടോറിക്ഷയാണ്. ആദ്യം പിടിക്കപ്പെട്ട പ്രതി ദേവദാസിൽ നിന്നും ഇറച്ചി വാങ്ങിയ ആളാണ് തൗഫീസ് നഹ്മാൻ. എടവണ്ണ വനം റെയ്ഞ്ചിന്റെ പരിധിയിലുള്ള അകമ്പാടം-പെരുവമ്പാടം ,മൂലേപ്പാടം, മതിൽ മൂല, കല്ലുണ്ട, ആഡ്യൻപാറ വനമേഖല എന്നിവിടങ്ങിൽ വേട്ട നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ.

പാലക്കാട് മൃഗവേട്ട; മൂന്ന് പേരെകൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു

കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ് (49) പെരുവമ്പാടം കടമ്പോടൻ മുസ്തഫ കമാൽ (45) നമ്പൂരിപ്പൊട്ടി പരുത്തിക്കുന്നൻ നിസാർ (38) പെരുവമ്പാടം കുളത്തിൽ സഹദേവൻ (68) എടവണ്ണ കോട്ടാല വല്ലച്ചിറ യാക്കൂബ്, എടവണ്ണ ചളിപ്പാടം കുന്നുമ്മൽ ഇർഷാദ് (24) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ നിലവിൽ റിമാന്‍റിലാണ്.

സംഘത്തിൽ നിന്നും ലൈസൻസ് ഇല്ലാത്ത നാല് നാടൻ തോക്കുകൾ 10 തിരകൾ ഇതിൽ അഞ്ച് എണ്ണം ഉപയോഗിച്ചതും അഞ്ച് ഉപയോഗിക്കാത്തതുമായ തിരകളും പിടിച്ചെടുത്തു. കൂടാതെ വടിവാൾ, വെട്ടുകത്തികൾ, തിരകളിൽ വെടിമരുന്ന് നിറക്കുന്ന അരം, വെടിയുണ്ടകൾ ഉണ്ടാക്കുന്നതിനുള്ള മരുന്നുകൾ എന്നിവയും പിടിച്ചെടുത്തു. മുസ്തഫ കമാൽ, ഇർഷാദ് എന്നിവരുടെ വീടുകളിൽ നിന്നുമാണ് തോക്കുകൾ കണ്ടെടുത്തത്. നിരവധി മൃഗങ്ങളെ മുൻപ് വേട്ടയാടി പിടിച്ചതായി ഇവർ മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അറസ്റ്റുകൾ നടക്കുന്നത്. കേസിലെ പ്രധാന പ്രതി ഉൾപ്പെടെയുള്ളവരെ പിടികിട്ടാനുണ്ട്. ഇവർക്കായി കൂടുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details