കേരളം

kerala

ETV Bharat / state

എ.വിജയരാഘവനെതിരെയുള്ള കേസ് ഒത്തുതീര്‍ത്തു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പരാതിയുമായി അനില്‍ അക്കര - അനില്‍ അക്കര

നിയമപ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന് ബോധ്യപ്പെട്ടാല്‍ പരാതി മജിസ്‌ട്രേറ്റിനോ പൊലീസിനോ കൈമാറണം. എന്നാല്‍ അതുണ്ടായില്ലെന്ന് അനില്‍ അക്കര പരാതിയില്‍ പറയുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പരാതിയുമായി അനില്‍ അക്കര

By

Published : Apr 19, 2019, 9:59 PM IST

Updated : Apr 19, 2019, 11:55 PM IST

ആലത്തൂർ: ആലത്തൂർ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എൽ.ഡി.എഫ്. കൺവീനർ എ.വിജയരാഘവൻ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ അനിൽ അക്കര എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി.

രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടും ടിക്കാറാം മീണ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പരാതി. ഇത്തരം പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായാൽ അത് പൊലീസിനോ മജിസ്ട്രേറ്റിനോ കൈമാറണം, എന്നാല്‍ അത് ഉണ്ടായില്ലെന്ന് അക്കര പരാതിയില്‍ പറയുന്നു.

വിജയരാഘവന്‍റെ പ്രസ്താവനക്കെതിരെ ഏപ്രിൽ രണ്ടിനാണ് രമ്യ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെരുമാറ്റച്ചട്ടത്തിന്‍റെയും ജനപ്രാതിനിധ്യ നിയമത്തിന്‍റെയും ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി എ.വിജയരാഘവന് താക്കീത് നല്‍കുക മാത്രമാണ് ടീക്കാറാം മീണ ചെയ്തത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പരാതിയുമായി അനില്‍ അക്കര
Last Updated : Apr 19, 2019, 11:55 PM IST

ABOUT THE AUTHOR

...view details