മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സിവിൽ പൊലീസിന് സസ്പെൻഷൻ - പാലക്കാട്
പാലക്കാട് ഹേമാംബിക നഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രവി ദാസിനെയാണ് സസ്പെൻ്റ് ചെയ്തത്
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സിവിൽ പൊലീസിന് സസ്പെൻഷൻ
പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പാലക്കാട് ഹേമാംബിക നഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രവി ദാസിനെയാണ് സസ്പെൻ്റ് ചെയ്‌തത്.ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ലേഖനം ഫേസ് ബുക്കിലൂടെ ഷെയർ ചെയ്‌തതിനെ തുടർന്നാണ് സസ്പെൻഷൻ.കൊവിഡ് വന്നത് പിണറായി വിജയൻ കാരണമാണെന്ന ലേഖനമാണ് രവി ദാസ് ഷെയർ ചെയ്തത്.