പാലക്കാട് : എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസ് ഗൗരവമായ വിഷയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു എംഎൽഎയുടെ ഭാഗത്തുനിന്ന് ഇത്തരം തെറ്റുണ്ടാവരുത്. കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസ് ഗൗരവതരം : എം വി ഗോവിന്ദന്‍ - Allegations agains Eldhose Kunnappilly
ഒരു എംഎല്‍എയില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത കാര്യങ്ങളാണ് എല്‍ദോസ് കുന്നപ്പിള്ളിലിന്‍റെ ഭാഗത്തുനിന്ന് സംഭവിച്ചതെന്ന് എം വി ഗോവിന്ദന്‍
എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസ് ഗൗരവതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
മുഖ്യമന്ത്രിയുടെ ദുബായ് യാത്രയെക്കുറിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പരാമർശം വില കുറഞ്ഞതാണ്. വിദേശയാത്ര നാടിന്‍റെ വികസനത്തിനാണ്. അന്ധവിശ്വാസങ്ങളെ സംബന്ധിച്ച് സിപിഎമ്മിന് വ്യക്തമായ കാഴ്‌ചപ്പാടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും രംഗത്തിറങ്ങണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.