പാലക്കാട്:ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് മന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. പോപ്പുലർ ഫ്രണ്ട്, ആർ.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് (ഏപ്രിൽ 18) വൈകിട്ട് 3.30ന് കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി സർവകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. എല്ലാ രാഷ്ട്രീയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ല കലക്‌ടർ നിര്‍ദേശിച്ചിട്ടുണ്ട്.
പാലക്കാട്ടെ കൊലപാതകങ്ങൾ: സർവകക്ഷി യോഗം ഇന്ന് - മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം
മന്ത്രി കെ.കൃഷ്‌ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സർവകക്ഷി യോഗത്തിൽ എല്ലാ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ല കലക്‌ടർ
പാലക്കാട്ടെ കൊലപാതകങ്ങൾ; ജില്ലയിൽ നാളെ സർവകക്ഷി യോഗം
ALSO READ:മതസൗഹാർദം കാത്തു സൂക്ഷിക്കാൻ ഒറ്റക്കെട്ടായിരിക്കണം: എ കെ ബാലൻ
ജില്ലയിൽ ക്രമസമാധാന നില തടസപ്പെടാനുളള സാധ്യത മുന്നില്‍ക്കണ്ട് ശനിയാഴ്ച (ഏപ്രിൽ 16) മുതൽ ഏപ്രില്‍ 20 വൈകിട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് കെ.മണികണ്ഠനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിരിക്കുകയാണ്.
Last Updated : Apr 18, 2022, 6:13 AM IST