കേരളം

kerala

ETV Bharat / state

ആളിയാർ തടയണ നിർമ്മാണത്തില്‍ മുഖ്യമന്ത്രി തല ചർച്ച - ശിരുവാണി

എടപ്പാടി പളനിസ്വാമിയും പിണറായി വിജയനും തമ്മിലുള്ള ചര്‍ച്ചയുടെ തിയതി തീരുമാനമായില്ല

ആളിയാർ തടയണ നിർമ്മാണം; മുഖ്യമന്ത്രി തലത്തിൽ ചർച്ച നടത്തും

By

Published : Jul 22, 2019, 7:21 PM IST

Updated : Jul 22, 2019, 7:45 PM IST

പാലക്കാട്:കേരളവും തമിഴ്‌നാടും തമ്മിലുള്ള നദീജല പ്രശ്‌നങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ തീരുമാനം. കേരളത്തിന് വെള്ളം നൽകുന്ന മണക്കടവ് വിയറിനും ആളിയാർ അണക്കെട്ടിനും മധ്യേ മൂന്ന് തടയണകൾ നിർമിക്കാൻ തമിഴ്‌നാട് സർക്കാർ ആലോചിക്കുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തല ചർച്ച. ഞായറാഴ്ച തമിഴ്‌നാട് സർക്കാർ പ്രതിനിധികൾ കേരള ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയെ പാലക്കാടെത്തി കണ്ടിരുന്നു. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ചര്‍ച്ചയുടെ തിയതിയില്‍ തീരുമാനമായില്ല. നിലവിൽ കേരളവും തമിഴ്‌നാടും തമ്മിൽ ആളിയാർ - പറമ്പിക്കുളം, പെരിയാർ, ശിരുവാണി എന്നിങ്ങനെ മൂന്ന് നദീ ജല കരാറുകളാണുള്ളത്.

Last Updated : Jul 22, 2019, 7:45 PM IST

ABOUT THE AUTHOR

...view details