പാലക്കാട്:സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മർദിച്ചതിന്‍റെ പകയിൽ വർഷങ്ങൾക്ക് ശേഷം അധ്യാപകനെ പൂര്‍വ വിദ്യാര്‍ഥി സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. അലനല്ലൂര്‍ ഗവ: വെക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്‌ദുള്‍ മനാഫിന് നേരെയാണ് ആക്രമണം. സംഭവത്തിൽ പൂര്‍വ വിദ്യാര്‍ഥിയായ നിസാമുദീൻ (20) അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബുധനാഴ്‌ച രാത്രി പത്തോടെയായിരുന്നു സംഭവം. അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയ്‌ക്ക് മുന്നിൽ നില്‍ക്കുകയായിരുന്ന അബ്‌ദുള്‍ മനാഫിനെ പിന്നിലൂടെ വന്ന നിസാമുദീൻ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് വെള്ളിയാഴ്‌ച മഞ്ചേരിയില്‍ വച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.