പാലക്കാട്: ജില്ലയിലെ ആരോഗ്യ പ്രവർത്തകർ സ്‌തുത്യർഹ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി എ.കെ ബാലൻ. കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളും ജില്ലയിൽ എത്തിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കലക്‌ടറേറ്റിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ അവലോകന യോഗത്തിലാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.
ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് എ.കെ ബാലൻ - ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് എ.കെ ബാലൻ
വിമർശനങ്ങൾ ഉണ്ടാകുമെങ്കിലും അവ ആരോഗ്യകരമായി കണ്ട് ജോലിയെ ബാധിക്കാത്ത വിധം മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ആരോഗ്യ പ്രവർത്തകരെ ഓർമിപ്പിച്ചു
കൊവിഡുമായി ബന്ധപ്പെട്ട ജില്ലയിലെ പോസിറ്റീവ് കേസുകൾ എല്ലാം തന്നെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിമർശനങ്ങൾ ഉണ്ടാകുമെങ്കിലും അവ ആരോഗ്യകരമായി കണ്ട് ജോലിയെ ബാധിക്കാത്ത വിധം മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ആരോഗ്യ പ്രവർത്തകരെ ഓർമിപ്പിച്ചു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്‌ഡൗൺ പിൻവലിച്ചാലും നിയന്ത്രണങ്ങൾ തുടർന്നേക്കാമെന്നും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജില്ലാ കലക്‌ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
TAGGED:
എ.കെ ബാലൻ