കേരളം

kerala

ETV Bharat / state

വാളയാര്‍ പീഡന കേസ്; വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മന്ത്രി എ.കെ ബാലന്‍ - വാളയാര്‍ കേസ്: കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മന്ത്രി എ കെ ബാലന്‍

വിധി പകര്‍പ്പ് ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി. വാളയാര്‍ പീഡനക്കേസില്‍ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലൻ.

വാളയാര്‍ കേസ്: കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മന്ത്രി എ കെ ബാലന്‍

By

Published : Oct 26, 2019, 7:26 PM IST

പാലക്കാട്:വാളയാർ അട്ടപ്പള്ളത്ത് പെൺകുട്ടികൾ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീലിനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലൻ. പോക്സോ വകുപ്പുകൾക്കു പുറമെ ബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരുന്നത്. വിധിപ്പകർപ്പ് ലഭിച്ചാൽ അത് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അന്വേഷണത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായെങ്കിൽ അതും പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു.

മരിച്ച പെൺകുട്ടികൾ പട്ടികജാതി വിഭാഗത്തിൽ പെട്ടവരായിരുന്നു. കേസിനാസ്‌പദമായ സംഭവം നടന്നതും എൽ ഡി എഫ് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ്. എന്നാൽ ജില്ലയിൽ നിന്നു തന്നെയുള്ള പട്ടികജാതി, പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിയായ എ.കെ ബാലൻ വിധിക്കെതിരെ അപ്പീൽ പോകുന്നതിനെക്കുറിച്ച് പ്രതികരിച്ചില്ല എന്ന വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ നിലപാട് അറിയിച്ചത്.

ABOUT THE AUTHOR

...view details