കേരളം

kerala

ETV Bharat / state

മന്ത്രി കെ.ടി ജലീൽ രാജിവക്കേണ്ടതില്ലെന്ന് എ.കെ ബാലന്‍ - എ കെ ബാലന്‍

ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ലെന്നും സര്‍ക്കാര്‍ തലത്തില്‍ എന്തുചെയ്യണമെന്നുള്ളത് ആലോചിക്കുമെന്നും എകെ ബാലന്‍.

മന്ത്രി കെ ടി ജലീലിന്‍റെ രാജി  സര്‍ക്കാരും സിപിഎമ്മും  എ കെ ബാലന്‍  Ak Balan about KT Jaleel resignation as minister
മന്ത്രി കെടി ജലീലിൽ രാജിവക്കേണ്ടതില്ലെന്ന് എകെ ബാലന്‍

By

Published : Apr 10, 2021, 3:29 PM IST

പാലക്കാട്:മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യം തള്ളി സര്‍ക്കാരും സിപിഎമ്മും. കോടതി വിധി വന്നാല്‍ ഉടന്‍ രാജിവക്കേണ്ടതില്ലെന്ന് എകെ ബാലന്‍ പ്രതികരിച്ചു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. വിധിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ എന്തുചെയ്യണമെന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞളാംകുഴി അലിയും അന്തരിച്ച കെഎം മാണിയും ഡെപ്യൂട്ടേഷനില്‍ ആളുകളെ നിയമിച്ചിരുന്നു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല. നിയോഗിക്കുന്ന ആള്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടായിരിക്കണം എന്നതിലാണ് കാര്യം. ജലീല്‍ വച്ചയാള്‍ക്ക് യോഗ്യത ഉണ്ടെന്ന് ഹൈക്കോടതിയെയും ഗവര്‍ണറെയും ബോധ്യപ്പെടുത്തിയതാണ്. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി കെ.ടി ജലീൽ രാജിവക്കേണ്ടതില്ലെന്ന് എ.കെ ബാലന്‍

ABOUT THE AUTHOR

...view details