പാലക്കാട്:വേനൽ ക്രമാതീതമായി ഉയരുന്നതോടെ എ സി വിപണിയിലും ചൂടേറി.ചൂട് ക്രമാതീതമായി വർധിച്ചതോടെ സാധാരണക്കാരുടെ വീടുകളിലേക്കും എ.സി സ്ഥാനം പിടിച്ചു. പാലക്കാടിന്‍റെ പടിഞ്ഞാറൻ മേഖലയായ പട്ടാമ്പി, തൃത്താല ഭാഗങ്ങളിൽ ക്രമാതീതമായാണ് ചൂട് വർധിക്കുന്നത്. ഈ അവസ്ഥയിൽ വലിയ നേട്ടം കൊയ്യുകയാണ് എസി വിപണി.
വേനലില്‍ ചൂട് പിടിച്ച് എസി വിപണി - വേനൽ ചൂട്
പാലക്കാടിന്‍റെ പടിഞ്ഞാറൻ മേഖലയായ പട്ടാമ്പി, തൃത്താല ഭാഗങ്ങളിൽ ക്രമാതീതമായാണ് ചൂട് വർധിക്കുന്നത്. ഈ അവസ്ഥയിൽ വലിയ നേട്ടം കൊയ്യുകയാണ് എസി വിപണി.
വേനൽ ചൂടിൽ ചൂടു പിടിച്ച് എസി വിപണി
കഴിഞ്ഞ മധ്യ വേനലിൽ മഴ ലഭിച്ചിരുന്നതിനാൽ ഇത്രയധികം ചൂട് അനുഭവപ്പെട്ടില്ല. എന്നാൽ ഇത്തവണ മഴ മാറി നിന്നതോടെ വേനൽ ചൂട് കനത്തു . ഈ സാഹചര്യത്തിലാണ് സാധാരണക്കാരടക്കം വീടുകൾ എയർ കണ്ടീഷൻ ചെയ്യുന്നത്. ഒരു ടൺ, ഒന്നര ടൺ, 2 ടൺ എന്നീ അളവുകളിലുള്ള എസി യാണ് കൂടുതൽ ചിലവാകുന്നത്. സീസന്‍റെ തുടക്കത്തിൽ തന്നെ മികച്ച വില്പനയാണ് ഉണ്ടാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.
Last Updated : Mar 13, 2020, 7:46 PM IST