പാലക്കാട്: ഉൽപ്പാദിപ്പിച്ച വെള്ളരിയ്ക്ക് വിപണി ലഭിക്കാതെ ബുദ്ധിമുട്ടിലായ കർഷകന് തുണയായി കൃഷി ഓഫീസർ. തൃത്താല പത്തിൽ അബ്ദുൾ നാസറിന്‍റെ വിളവെടുത്ത വെള്ളരിയ്ക്കാണ് തൃത്താല കൃഷി ഓഫീസർ കെ.ടി സീനത്ത് വിപണി സാധ്യമാക്കിയത്.
ALSO READ:പട്ടാമ്പി ടൗണിൽ ഭാരതപ്പുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു
വിളവെടുത്ത 1500 കിലോഗ്രാം വെള്ളരിക്ക് വിപണി ലഭിക്കാതായതോടെ അബ്ദുൾ നാസര്‍ പ്രതിസന്ധിയിലായിരുന്നു. അയൽക്കാർക്കും, സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കുമെല്ലാം വെള്ളരി നൽകിയിട്ടും കിലോക്കണക്കിന് പിന്നെയും ബാക്കിയായിരുന്നു.
ഉൽപ്പാദിപ്പിച്ച വെള്ളരിയ്ക്ക് വിപണി ലഭിക്കാതെ ബുദ്ധിമുട്ടിലായ കർഷകന് തുണയായി തൃത്താല കൃഷി ഓഫീസര്‍. ബാക്കി വന്ന വെള്ളരികൾ പശുക്കൾക്കും മറ്റും തീറ്റ നൽകുവാനായി കർഷകൻ തീരുമാനിച്ചു. ഇതിനിടയിലാണ് തൃത്താല കൃഷി ഓഫീസർ കെ.ടി സീനത്ത് കര്‍ഷകനായ നാസറിന്‍റെ ബുദ്ധിമുട്ട് അറിയുന്നത്. തുടർന്ന് കൃഷി ഓഫീസർ പാലക്കാട് ഹോർട്ടികോർപ്പിനെ അറിയിക്കുകയും അവർ 1500 കിലോ വെള്ളരി ഏറ്റെടുക്കാൻ തയ്യാറാവുകയും ചെയ്തു.
സൗത്ത് തൃത്താലയിലെ മൂന്നേക്കറിലായിരുന്നു അബ്ദുൾ നാസർ നാടൻ വെള്ളരിക്കൃഷി ഇറക്കിയത്. വെള്ളരിക്ക് പുറമെ കുമ്പളം, ചിരങ്ങ, കക്കരി, മത്ത, പയർ എന്നിവയും കൃഷി ചെയ്ത് വരുന്നുണ്ട്. തൃത്താലയിൽ കൃഷിഭവന്‍റെ സഹകരണത്തോടെ നടന്നു വരുന്ന സമൃദ്ധി പച്ചക്കറി വിപണന സംഭരണ കേന്ദ്രത്തിലാണ് നാസര്‍ ഉൽപ്പാദിപ്പിച്ച പച്ചക്കറികൾ നൽകിയത്.