പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിൽ 9.97 കോടി രൂപയുടെ കൃഷിനാശം. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് ആറാം തീയതി വരെയുള്ള കൃഷിവകുപ്പിൻ്റെ പ്രാഥമിക കണക്കാണിത്. അഗളി താലൂക്കിലാണ് ഏറ്റവുമധികം നാശമുണ്ടായത്. വാഴ, കുരുമുളക്, അടയ്ക്ക, തെങ്ങ് എന്നിവ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായി നശിച്ചു. ഏറ്റവുമധികം നാശമുണ്ടായത് വാഴ കൃഷിക്കാണ്. 97655 കുലച്ച വാഴകളും 29055 കുലക്കാത്ത വാഴകളും നശിച്ചു.
കനത്ത മഴയില്‍ പാലക്കാട് വന്‍ കൃഷിനാശം - agriculture lose
9.97 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്.
കനത്ത മഴയില്‍ പാലക്കാട് വന്‍ കൃഷിനാശം
1389 തെങ്ങുകളും 1929 റബറും 2990 അടയ്ക്ക മരങ്ങളും 5475 കുരുമുളക് ചെടികളും നശിച്ചു. 23 ഹെക്ടറിൽ പച്ചക്കറി കൃഷിക്കും നാശമുണ്ടായി. വിശദമായ കണക്കുകള്‍ തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും. നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം ലഭിക്കാന്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Last Updated : Aug 8, 2020, 12:36 PM IST