കേരളം

kerala

ETV Bharat / state

സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ച് ഫേസ്‌ബുക്കില്‍ കമന്‍റ്; ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഐ - അഗളി ലോക്കൽ സെക്രട്ടറി

മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്കും സഭ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചെന്ന് അറിയില്ലെന്ന ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളി വികാരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ കമന്‍റ് ചെയ്‌ത ഷാജി കാക്കനാടിനെയാണ് പുറത്താക്കിയത്

agali local secratery suspended from cpi  ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഐ  സ്വതന്ത്ര സ്ഥാനർഥിയെ പിന്തുണച്ച് പോസ്റ്റ്  അഗളി ലോക്കൽ സെക്രട്ടറി  agali local secratery s
സ്വതന്ത്ര സ്ഥാനർഥിയെ പിന്തുണച്ച് പോസ്റ്റ്; ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഐ

By

Published : Mar 23, 2021, 10:36 AM IST

പാലക്കാട്:സിപിഐ അഗളി ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്കും സഭ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചെന്ന് അറിയില്ലെന്ന ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളി വികാരിയുടെ ഫേസ്‌ബുക്കിൽ പോസ്റ്റിന് താഴെ കമന്‍റ് ചെയ്‌ത ഷാജി കാക്കനാടിനെയാണ് പുറത്താക്കിയത്.

മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്കും സഭ ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചെന്ന് അറിയില്ലെന്ന ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളി വികാരിയുടെ ഫേസ്‌ബുക്കിൽ പോസ്റ്റിന് താഴെ കമന്‍റ് ചെയ്‌ത ഷാജി കാക്കനാടിനെയാണ് പുറത്താക്കിയത്
ഷാജി കാക്കനാടിനെയാണ് പുറത്താക്കിയത്

മണ്ഡലത്തിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വിജയിക്കുകയാണെങ്കിൽ കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. സഭയിലെ പിതാക്കന്മാരും വൈദികന്മാരും സഹകരിക്കണമെന്നും തന്‍റെ പൂർണ പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയിംസ് മാഷിനാണെന്നുമാണ് ഷാജി കമന്‍റ് ചെയ്‌തത്. ഇത് ശ്രദ്ധയിൽ പെട്ട എതിർ പാർട്ടിക്കാർ സംഭവം ആഘോഷിച്ചു. കാല് വാരികൾ കൂടെത്തന്നെയുണ്ടെന്നും എൽഡിഎഫ് സ്ഥാനാർഥിയുടെ പരാജയം മണത്തു തുടങ്ങിയെന്നും എതിരാളികൾ ആഞ്ഞടിച്ചു. ഇതോടെ സിപിഎം പ്രവർത്തകരും സിപിഐയിലെ ഒരു വിഭാഗവും ഷാജിയുടെ കമന്‍റ് അനൗചിത്യവും അനവസരത്തിൽ ഉള്ളതാണെന്നും ശക്തമായ ശിക്ഷാ നടപടി കൈകൊള്ളണമെന്നുമുള്ള ആവശ്യവുമായി രംഗത്തെത്തി. തുടർന്ന് സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി സി. രാധാകൃഷ്‌ണൻ ഷാജി കാക്കനാടിനെ പുറത്താക്കിയതായി ഫേസ്‌ബുക്ക് വഴി അറിയിച്ചു.

യുഡിഎഫ് സ്ഥാനാർഥിയുടെ ചോർന്നു പോകാവുന്ന ഒരു വിഭാഗം ആളുകളുടെ വോട്ടുകൾ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണെന്ന് സംശയം തോന്നിയതിന്‍റെ അടിസ്ഥാനത്തിൽ അതിനെതിരെ സർക്കാസം രീതിയിൽ കമന്‍റ് ചെയ്‌തതാണെന്നും ഇടതുപക്ഷത്തിന്‍റെ തോൽവി ആഗ്രഹിക്കുന്നില്ലെന്നും ഷാജി കാക്കനാട് പ്രതികരിച്ചു. അതേസമയം, കമന്‍റിന്‍റെ പേരിൽ മാത്രമല്ല അദ്ദേഹത്തെ പുറത്താക്കുന്നതെന്നാണ് മണ്ഡലം സെക്രട്ടറി സി. രാധാകൃഷ്‌ണൻ അറിയിച്ചത്. ഷാജി ഇതിന് മുമ്പും സമൂഹ മാധ്യമങ്ങൾ വഴി ഇടതുപക്ഷത്തിനെതിരെ പോസ്റ്റുകൾ ഇടാറുണ്ടെന്നും ഇതെല്ലാം പരിഗണിച്ചാണ് പുറത്താക്കൽ നടപടിയെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

ABOUT THE AUTHOR

...view details