പാലക്കാട് : ബലാത്സംഗ കേസിലെ പ്രതി തമിഴ്‌നാട് കാഞ്ചീപുരത്തുനിന്നും 22 വർഷത്തിന് ശേഷം പിടിയിൽ. അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പ്രതീഷ് കുമാറിനെയാണ് (പ്രദീപ്-45) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തത്. 2000 ത്തിലാണ് കേസിനാസ്‌പദമായ സംഭവം.
പൊലീസിന്‍റെ കണ്ണുവെട്ടിച്ച് നടന്നത് 22 കൊല്ലം ; ബലാത്സംഗ കേസ് പ്രതി പിടിയിൽ - ആലത്തൂർ ഡിവൈഎസ്‌പി ആർ അശോകൻ
അഞ്ചുമൂർത്തിമംഗലം തെക്കേത്തറ പ്രതീഷ് കുമാര്‍ ആണ് വടക്കഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. 2000 ത്തിലാണ് കേസിനാസ്‌പദമായ സംഭവം. തുടര്‍ന്ന് ഇയാള്‍ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു
ബലാത്സംഗ കേസിലെ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ
തുടർന്ന് കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതീഷ് കുമാര്‍. ആലത്തൂർ ഡിവൈഎസ്‌പി ആർ അശോകൻ, വടക്കഞ്ചേരി സിഐ എ ആദംഖാൻ, എസ്‌ഐ കെ വി സുധീഷ് കുമാർ, സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ എം ആർ സുനിൽകുമാർ, ആർ കൃഷ്‌ണദാസ്, യു സൂരജ് ബാബു, കെ ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ജുമോൾ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.