പാലക്കാട്: കാട്ടുപന്നി ബൈക്കിനു കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. നല്ലേപ്പിള്ളി തെക്കേ ദേശം കൗണ്ടളം നാരായണൻ(68) ആണ് മരിച്ചത്. ശനി പുലർച്ചെ മൂന്നോടെ ചിറ്റൂർ ഗവ. കോളജിന് സമീപത്തായിരുന്നു അപകടം. മീൻ കച്ചവടക്കാരനായ നാരായണൻ മീനെടുക്കാൻ പുതുനഗരത്തേക്ക് പോകുന്നതിനിടെ കാട്ടുപന്നി ബൈക്കിനു കുറുകെ ചാടുകയായിരുന്നു.
കാട്ടുപന്നി ബൈക്കിനു കുറുകെ ചാടിയുണ്ടായ അപകടം: ചികിത്സയിലിരുന്നയാൾ മരിച്ചു
മീനെടുക്കാന് പോകുന്നതിനിടെയാണ് കൗണ്ടളം നാരായണന് അപകടത്തില്‍പ്പെട്ടത്
ബൈക്കിൽനിന്ന് തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ നാരായണനെ മറ്റു യാത്രക്കാരും അഗ്നിരക്ഷ സേനാംഗങ്ങളും ചേർന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ചൊവ്വ ഉച്ചയോടെയാണ് മരണം.
ബുധനാഴ്ച തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഭാര്യ: കെ ജാനകി. മക്കൾ: എൻ സുരേഷ്, എൻ ഉണ്ണിക്കൃഷ്ണന്. മരുമക്കൾ: സി ലത, ആർ വിദ്യ