പാലക്കാട്:കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രിയെക്കുറിച്ച് നടത്തിയ പരാമർശം കോൺഗ്രസിന്റെ തകർച്ചയുടെ അടയാളമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പൊതുജീവിതത്തിൽ ബഹുജനങ്ങളെയും പ്രസ്ഥാനങ്ങളെയും നയിക്കുമ്പോൾ പാലിക്കേണ്ട ഒരു മര്യാദയും സുധാകരൻ കാണിച്ചില്ല. വ്യക്തിപരമായ കടന്നാക്രമണങ്ങളിലൂടെ ആളാകാൻ ശ്രമിക്കുകയാണ് സുധാകരനെന്നും വിജയരാഘവന്റെ പ്രതികരിച്ചു.
ജനങ്ങൾ ബഹുമാനിക്കുന്ന മുഖ്യമന്ത്രിയെ ഇങ്ങനെ അപമാനിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. എൽഡിഎഫ് സർക്കാർ ആദ്യ അഞ്ച് വർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചു. ഇതോടെ എൽഡിഎഫിന്റെ ജനപിന്തുണ വർധിച്ചു.