ദുബൈയില്‍ ഒറ്റപ്പാലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ2 19
ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു
പാലക്കാട്:ഒറ്റപ്പാലം സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47) ആണ് മരിച്ചത്. ശ്വാസതടസവും ചുമയും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. വീണ്ടും അസുഖമുണ്ടാവുകയും ചികിത്സ തുടരുകയുമായിരുന്നു. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവസാന ടെസ്റ്റില്‍ കൊവിഡ് 19 പോസിറ്റീവായിരുന്നു. പിതാവ് മുളക്കല്‍ കമ്മുകുട്ടി, മാതാവ് ഖദീജ, ഭാര്യ സജില, മൂന്നു മക്കളുണ്ട്. മൃതദേഹം ദുബൈയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.