കേരളം

kerala

ETV Bharat / state

പാലക്കാട് 3.5 കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍ - കഞ്ചാവ് പിടികൂടി

തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് ഗ്രാമങ്ങളിൽ വലിയ വിലക്ക് വിൽക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A man was arrested with 3.5 kg of cannabis 3.5 kg of cannabis cannabis seized കഞ്ചാവ് പിടികൂടി പാലക്കാട് 3.5 കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍
കഞ്ചാവ്

By

Published : Sep 24, 2020, 5:34 PM IST

പാലക്കാട്: പട്ടാമ്പി താലൂക്കിലെ പരുതൂർ പഞ്ചായത്തിൽ നിന്നും 3.5 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് പട്ടാമ്പി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഒരാളെ പിടികൂടിയത്. പരുതൂർ മുളക്കൽ വീട്ടിൽ പ്രദീപാണ് പിടിയിലായത്. പട്ടാമ്പി എക്‌സൈസ് ഇൻസ്‌പെക്ടർ വി. ആർ. ഹിരോഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

പാലക്കാട് 3.5 കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍

തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് ഗ്രാമങ്ങളിൽ വലിയ വിലക്ക് വില്‍ക്കുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്‍റീവ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മണിക്കുട്ടൻ, ജോബിമോൻ, സൻഫർ, പ്രസാദ്, ഡ്രൈവർ രാജേഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details