പാലക്കാട്:കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെൽവരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ് ശിരുവാണി പുഴയിൽ കുളിക്കാനിറങ്ങിയ സമയത്ത് അടുത്തുള്ള കാട്ടിൽ നിന്നും ഇറങ്ങി വന്ന ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു - wild elephant attack death
ആനയുടെ ചവിട്ടേറ്റ് ശെൽവരാജിന്‍റെ വാരിയെല്ലുകൾ തകർന്നിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
ഒറ്റയാന്‍റെ ചിന്നം വിളി കേട്ടെത്തിയ നാട്ടുകാരാണ് ശെൽവരാജിനെ ആനയുടെ ശ്രദ്ധ തിരിച്ച് ആശുപത്രിയിൽ എത്തിക്കുന്നത്. ആദ്യം കോട്ടത്തറ ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. ആനയുടെ ചവിട്ടേറ്റ് ശെൽവരാജിന്‍റെ വാരിയെല്ലുകൾ തകർന്നിരുന്നു. പുലർച്ചയോടെയാണ് ശെൽവരാജ് മരിച്ചത്.