പാലക്കാട്:കഞ്ചിക്കോട് ആലാമരത്ത് 51 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി രാജേഷ് (24) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ ചെങ്ങന്നൂർ സ്വദേശി വിപിൻ (24) ബസ്സിലെ ജനൽ വഴി ചാടി രക്ഷപ്പെട്ടു.
പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 51 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ - യുവാവ് പിടിയില്‍
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ ചെങ്ങന്നൂർ സ്വദേശി വിപിൻ (24) ബസ്സിലെ ജനൽ വഴി ചാടി രക്ഷപ്പെട്ടു.
പാലക്കാട് വന്‍ കഞ്ചാവ് വേട്ട; 51 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്, കഞ്ചിക്കോട്, ആലംകടവ് പ്രദേശങ്ങളിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചിക്കോട് ഭാഗത്തേക്ക് ആസാമിൽ നിന്നും വരുകയായിരുന്ന ബസ്സിൽ നിന്നും കഞ്ചാവ് പിടി കൂടിയത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ അരക്കോടിയോളം രൂപ വില വരും. ചാടിപ്പോയ പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു.