പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിൻ്റെ മകൻ ആകാശിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്‌ച രാത്രി ബൈക്കിൽ കറങ്ങിയ ആകാശിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് ഇവരെ പരിശോധിക്കുന്നതിനിടെ ആകാശ് ഓടി രക്ഷപെടുകയായിരുന്നു.