പാലക്കാട് ജില്ലയിൽ 65 പേർക്ക് കൊവിഡ് - പാലക്കാട് ജില്ല
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 825 ആയി.
പാലക്കാട് ജില്ലയിൽ 65 പേർക്ക് കൊവിഡ്
പാലക്കാട്:ജില്ലയിൽ ഇന്ന് 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 91 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 11 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 20 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ അഞ്ച് പേർ എന്നിവർ ഉൾപ്പെടും. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 825 ആയി.