പാലക്കാട്:അട്ടപ്പാടിയില്‍ എക്‌സൈസ് പരിശോധനയില്‍ 324 ലിറ്റര്‍ വാഷ് കണ്ടെത്തി. പാടവയല്‍ ചിന്നാമലയുടെ അടിവാരത്തില്‍ കണ്ടെത്തിയ വാഷ് എക്‌സൈസ് സംഘം നശിപ്പിച്ചു. 18 കുടങ്ങളിലായാണ് വാഷ് ഒളിപ്പിച്ച് വെച്ചിരുന്നത്. അഗളി എക്‌സൈസ് റേഞ്ച് ഓഫിസീലെ പ്രിവന്‍റീവ് ഓഫീസര്‍ പിഎം ഷാനവാസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.
അട്ടപ്പാടിയില്‍ 324 ലിറ്റര്‍ വാഷ് പിടികൂടി - crime news
പാടവയല്‍ ചിന്നാമലയുടെ അടിവാരത്തില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.
അട്ടപ്പാടിയില്‍ 324 ലിറ്റര്‍ വാഷ് പിടികൂടി
ഗ്രേഡ് പ്രിവന്‍റീവ് ഓഫിസര്‍ മണിക്കുട്ടന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മോഹനകുമാര്‍, സ്റ്റാലിന്‍ സ്റ്റീഫന്‍, രജീഷ്, ശരവണന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. എക്‌സൈസ് കേസെടുത്തു. പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.