പാലക്കാട് 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് കേസുകൾ
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.

പാലക്കാട് 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട്:ജില്ലയിൽ ഇന്ന് 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 98 പേർക്ക് രോഗമുക്തി നേടിയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ആറ് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് ഉറവിടം അറിയാത്ത പത്ത് കൊവിഡ് രോഗികളുണ്ട്. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 613 ആയി.