പാലക്കാട് ജില്ലയിൽ 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - covid news
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി.
പാലക്കാട്: ജില്ലയിൽ ഇന്ന് 29 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23 പേർ ഇന്ന് രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 176 ആയി.
തമിഴ്‌നാട്ടിൽ നിന്നും വന്ന അകത്തേത്തറ സ്വദേശി, പുതുക്കോട് സ്വദേശി, കോങ്ങാട് സ്വദേശി, എലപ്പുള്ളി സ്വദേശി, ഒമാനിൽ നിന്നും വന്ന തേങ്കുറിശ്ശി മഞ്ഞള്ളൂർ സ്വദേശി, ഖത്തറിൽ നിന്നും വന്ന പെരുമാട്ടി സ്വദേശി, എടത്തനാട്ടുകര സ്വദേശി, കരിമ്പുഴ സ്വദേശി, യു എ ഇ യിൽ നിന്നും വന്ന ചന്ദ്രനഗർ സ്വദേശി, ചെർപ്പുളശ്ശേരി സ്വദേശികളായ മൂന്ന് പേർ, കുഴൽമന്ദം സ്വദേശി, തോണിപ്പാടം സ്വദേശി, തൃക്കടീരി സ്വദേശി, പെരുമുടിയൂർ സ്വദേശി, വല്ലപ്പുഴ സ്വദേശിനിയായ ഗർഭിണി, സൗദിയിൽനിന്ന് വന്ന ഒലവക്കോട് സ്വദേശി, കുലുക്കല്ലൂർ മുളയൻകാവ് സ്വദേശി, ചെർപ്പുളശ്ശേരി സ്വദേശി, ചളവറ സ്വദേശി, പരുതൂർ സ്വദേശി, കർണാടകയിൽ നിന്നു വന്ന ചിറ്റൂർ- തത്തമംഗലം സ്വദേശി, ബാംഗ്ലൂരിൽ നിന്നും വന്ന മുതുതല സ്വദേശി, ഡൽഹിയിൽ നിന്നും വന്ന ചെർപ്പുളശ്ശേരി സ്വദേശി, ഹൈദരാബാദിൽ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി, കുവൈറ്റിൽ നിന്നും വന്ന കോങ്ങാട് സ്വദേശി, ചെറായി സ്വദേശി എന്നിവർക്കും സമ്പർക്കത്തിലൂടെ കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.