പാലക്കാട് 268 പേർക്ക് കൊവിഡ് - palakkad district
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1831 ആയി

പാലക്കാട് 268 പേർക്ക് കൊവിഡ്
പാലക്കാട്:ജില്ലയിൽ ഇന്ന് 268 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 118 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 179 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 32 പേർ, വിദേശത്തുനിന്ന് വന്ന എട്ട് പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 49 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1831 ആയി.