കേരളം

kerala

ETV Bharat / state

പാലക്കാട് 267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - 267 new covid cases

ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4153 ആയി.

പാലക്കാട് ജില്ല  കൊവിഡ്‌ വാർത്ത  covid news  കേരള വാർത്ത  267 പേര്‍ക്ക് കൊവിഡ്  267 new covid cases
പാലക്കാട് 267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jan 8, 2021, 7:50 PM IST

പാലക്കാട് :ജില്ലയില്‍ ഇന്ന് 267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 98 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 157 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന ഏഴ്‌ പേർ , അഞ്ച്‌ ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 207 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4153 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കോട്ടയം ജില്ലയിലും രണ്ട് പേര്‍ ആലപ്പുഴ, 14 പേര്‍ കോഴിക്കോട്, 45 പേര്‍ തൃശൂര്‍, 42 പേര്‍ എറണാകുളം, 101 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ABOUT THE AUTHOR

...view details