പാലക്കാട് വൻ ചീട്ടുകളി സംഘം പിടിയിൽ - പാലക്കാട് വൻ ചീട്ടുകളി സംഘം പിടിയിൽ
ചീട്ടുകളി സംഘത്തിൽ നിന്നും 4,60,000 രൂപ പൊലീസ് പിടിച്ചെടുത്തു
![പാലക്കാട് വൻ ചീട്ടുകളി സംഘം പിടിയിൽ men arrested for card play in palakkad 25 arrested for card play പാലക്കാട് വൻ ചീട്ടുകളി സംഘം പിടിയിൽ വീട്ടിലിരുന്ന് ചീട്ട് കളി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10255362--thumbnail-3x2-dg.jpg)
പാലക്കാട്: പിരായിരി കൃഷ്ണാ റോഡിൽ കരുണാ ഗാർഡനിൽ വീട്ടിൽ പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന 25 അംഗ സംഘത്തെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. ചീട്ടുകളി സംഘത്തിൽ നിന്നും 4,60,000 രൂപ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട്, പിരായിരി, ഒറ്റപ്പാലം, കോങ്ങാട് സ്വദേശികളാണ് പിടിയിലായവർ.
പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാർ , എഎസ്ഐ രാജേഷ്, എസ്‌സിപിഒ പ്രദീപ്, സിപിഒ മാരായ ലിജു, രഘു, അനിൽകുമാർ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എശ്. ഷനോസ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.