വാളയാര്‍ വഴി കേരളത്തിലെത്തിയത് 241വാഹനങ്ങള്‍ - ലോക്ക് ഡൗൺ
കാര്‍, ടാക്‌സി തുടങ്ങിയ വാഹനങ്ങളില്‍ വന്നവരെയാണ് കര്‍ശനമായ പരിശോധനക്ക് ശേഷം കടത്തിവിട്ടത്
വാളയാര്‍
പാലക്കാട്: വാളയാര്‍ വഴി സംസ്ഥാനത്തേക്ക് തിങ്കളാഴ്‌ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ 241 വാഹനങ്ങള്‍ കടത്തിവിട്ടു. 568 പേർ കേരളത്തിലെത്തി. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരാണ് ജില്ലാ കലക്‌ടറുടെ പ്രത്യേക അനുമതിയോടെ എത്തിയത്. കാര്‍, ടാക്‌സി തുടങ്ങിയ വാഹനങ്ങളില്‍ വന്നവരെയാണ് കര്‍ശനമായ പരിശോധനക്ക് ശേഷം കടത്തിവിട്ടത്. അതേസമയം സംസ്ഥാനത്തിന് പുറത്തേക്ക് ഇതുവരെ വാളയാറിലൂടെ അഞ്ച് വാഹനങ്ങളിലായി ഏഴ് പേർ കടന്നുപോയിട്ടുണ്ട്.
Last Updated : May 9, 2020, 4:04 PM IST