പാലക്കാട്: സാന്ത്വന സ്‌പര്‍ശം പരാതി പരിഹാര അദാലത്തില്‍ പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 95 പേര്‍ക്ക് 22,47,500 രൂപയുടെ സഹായം അനുവദിച്ചു. അദാലത്തിൽ ചികിത്സാ സഹായത്തിനുള്ള അപേക്ഷകളാണ് കൂടുതലായി ലഭിച്ചത്. പട്ടാമ്പി, ഒറ്റപ്പാലം തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ താലൂക്കുകളിലെയും അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചാണ് ധനസഹായം നല്‍കിയത്.
സാന്ത്വന സ്‌പര്‍ശം; പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകള്‍ക്ക് 22,47,500 രൂപ സഹായം - പാലക്കാട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 95 പേര്‍ക്കാണ് ധന സഹായം ലഭിച്ചത്. പട്ടാമ്പി, ഒറ്റപ്പാലം തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഓരോ താലൂക്കുകളിലെയും അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചാണ് ധനസഹായം നല്‍കിയത്.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകള്‍ക്കായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്‌പര്‍ശം പരാതി പരിഹാര അദാലത്തില്‍ ഉച്ചക്ക് 2.30 വരെ വിതരണം ചെയ്‌തത് ഒൻപത് റേഷന്‍ കാര്‍ഡുകളാണ്. നേരിട്ട് അപേക്ഷ ലഭിച്ച് 10 മിനിറ്റിനകം റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു നല്‍കുകയായിരുന്നു. ഒറ്റപ്പാലം താലൂക്കില്‍ എട്ടും പട്ടാമ്പി താലൂക്കില്‍ ഒരു റേഷന്‍ കാര്‍ഡുമാണ് ഇതുവരെ വിതരണം ചെയ്‌തത്. കാര്‍ഡ് നഷ്‌ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള പരാതികളും പരിഗണിച്ചിട്ടുണ്ട്.