പാലക്കാട്:അട്ടപ്പാടിയിൽ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. 22 കുപ്പി വിദേശ മദ്യവുമായി കോട്ടത്തറ സ്വദേശി ഗോവിന്ദനാ (32) ണ് പിടിയിലായത്. അഗളി എഎസ്‌പി പദംസിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഷോളയൂർ എസ്എച്ച്ഒ വിനോദ് കൃഷ്ണൻ, എസ്ഐ അബ്ദുൾ ഖയൂം, സിപിഒ നാരായം സുമൻ, സെന്തിൽ കുമാർ, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അട്ടപ്പാടിയിൽ 22 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ - പാലക്കാട്
തമിഴ്‌നാട്ടില്‍ നിന്ന് കോട്ടത്തറയിലേക്ക് വിൽപനയ്‌ക്കായി കൊണ്ടുവരികയായിരുന്ന വിദേശ മദ്യമാണ് പിടികൂടിയത്
അട്ടപ്പാടിയിൽ 22 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ
അട്ടപ്പാടി ചെമ്മണ്ണൂരിൽ നടക്കുന്ന ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിൽപ്പന നടത്താനാണ് മദ്യം എത്തിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മദ്യ നിരോധനം അലിഖിതമായി നടപ്പാക്കുന്ന പ്രദേശമാണ് അട്ടപ്പാടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ പ്രദേശത്തേക്ക് മദ്യം കൊണ്ടുവരുന്നത് വിലക്കികൊണ്ട് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ അർജുൻ പാണ്ഡ്യ ഉത്തരവിറക്കിയിരുന്നു. പ്രദേശത്ത് പരിശോധന ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.