പാലക്കാട്: ജില്ലയിൽ കഴിഞ്ഞ 20 ദിവസത്തിനിടെ സ്ഥിരീകരിച്ചത് 206 കൊവിഡ് 19 കേസുകൾ. മെയ് 20 മുതലാണ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്. ജില്ലയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മാർച്ച് 24 നാണ്. ദുബായിൽ നിന്നും വന്ന ഒറ്റപ്പാലം വരോട് സ്വദേശിക്കായിരുന്നു രോഗം.
പാലക്കാട് ജില്ലയിൽ 20 ദിവസത്തിനിടെ 206 കൊവിഡ് രോഗികൾ - Palakkad district
158 പേരാണ് പാലക്കാട് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്
പാലക്കാട് ജില്ലയിൽ 20 ദിവസത്തിനിടെ 206 കൊവിഡ് രോഗികൾ
142 പേർക്കാണ് മെയ് മാസത്തില്‍ രോഗം സ്ഥിരീകരിച്ചത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനുശേഷം മെയ് നാല് മുതൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാളയാർ വഴി ജില്ലയിലേക്ക് ആളുകൾ എത്തിതുടങ്ങി. ഏഴാം തീയതി മുതൽ പ്രവാസികളും എത്തി. ഇതോടെയാണ് ജില്ലയിൽ രോഗികളുടെ എണ്ണം വർധിച്ചത്.
35 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. ഇതിൽ 19 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയാണ് പാലക്കാട്. 158 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.