പാലക്കാട്: പണം വെച്ച് ചീട്ടുകളി നടത്തുന്ന പതിനെട്ടംഗ സംഘം പിടിയിലായി. ബിപിഎൽ കൂട്ടുപാതയിൽ സ്വകാര്യ ലോഡ്ജിൽ പണം വെച്ച് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന സംഘമാണ് പിടിയിലായത്. ഡാൻസാഫ് സ്ക്വാഡും, കസബ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
ചീട്ടുകളിസംഘം പിടിയില്‍; മൂന്ന് ലക്ഷത്തിലധികം രൂപ കണ്ടെത്തി - പതിനെട്ടംഗ സംഘം
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന.
ചീട്ടുകളിസംഘം പിടിയില്‍; മൂന്ന് ലക്ഷത്തിലധികം രൂപ കണ്ടെത്തി
ചീട്ടുകളി സംഘത്തിൽ നിന്നും 3,62,000രൂപ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലപ്പുറം, പാലക്കാട്, പിരായിരി, ഒറ്റപ്പാലം, കോങ്ങാട് സ്വദേശികളാണ് പ്രതികൾ. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന.