കേരളം

kerala

ETV Bharat / state

21കിലോ കഞ്ചാവുമായി പതിനേഴുകാരൻ പിടിയിൽ - olavakkode railway station

രണ്ടു ബാഗുകളിലായി 21 കിലോ കഞ്ചാവാണ് ഇയാൾ സൂക്ഷിച്ചിരുന്നത്

21കിലോ കഞ്ചാവുമായി പതിനേഴുകാരൻ പിടിയിൽ

By

Published : Jul 22, 2019, 8:28 PM IST

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇരുപത്തിയൊന്ന് കിലോ കഞ്ചാവുമായി പതിനേഴുകാരനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പിടികൂടി. ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയായ ഇയാൾ തൃശ്ശൂര്‍ പുത്തൂർ സ്വദേശിയാണ്. റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. രണ്ടു ബാഗുകളിലായി 21 കിലോ കഞ്ചാവാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്ന് വിവിധ ട്രെയിനുകൾ കയറി കഞ്ചാവുമായി പാലക്കാട്ടെത്തിയെന്നാണ് വിവരം കിട്ടിയത്.

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 21കിലോ കഞ്ചാവുമായി പതിനേഴുകാരൻ പിടിയിൽ

.

ABOUT THE AUTHOR

...view details