പാലക്കാട് :ജില്ലയിൽ ഇന്ന് 68 പേർ കൊവിഡ് രോഗമുക്തി നേടിയതായും 14 പേർ പുതുതായി രോഗബാധിതരായതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതർ 191 ആയി. യുഎഇയിൽ നിന്നും വന്ന നാഗലശ്ശേരി, എലപ്പുള്ളി, തിരുമിറ്റക്കോട് സ്വദേശികൾ കുവൈറ്റിൽ നിന്നും വന്ന പട്ടഞ്ചേരി സ്വദേശി, സൗദിയിൽനിന്ന് വന്ന കാരാക്കുറുശ്ശി, പെരുമ്പടാരി, കുഴൽമന്നം, മണപ്പുള്ളിക്കാവ്, ആലത്തൂർ, പഴയലക്കിടി സ്വദേശികൾ ഖത്തറിൽ നിന്നും വന്ന കുഴൽമന്നം, കാരാക്കുറുശ്ശി സ്വദേശികൾ എന്നിവർക്കും സമ്പർക്കത്തിലൂടെ തച്ചനാട്ടുകര സ്വദേശികളായ രണ്ട് സ്ത്രീകൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നും വന്ന് ജൂൺ 24ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരിക്കും മാതാവിനുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.