കേരളം

kerala

ETV Bharat / state

കൈക്കൂലി കേസ്; പാലക്കാട്ടെ 14 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ - excise officials suspended for bribery case

കള്ളുഷാപ്പുകളുടെ പെർമിറ്റും കള്ളുകൊണ്ടുപോകുന്നതിനുള്ള പെർമിറ്റുകൾ പുതുക്കുന്നതിനുമായി കള്ളുഷാപ്പ് കരാറുകാരിൽ നിന്ന് കൈക്കുലി വാങ്ങിയ കേസിലാണ് നടപടി. മേയ് 16ന് എക്‌സൈസ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 10.23 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

14 excise officials suspended for bribery case  bribery case in palakkad  14 excise officials suspended in palakkad  excise officials suspended for corruption  പാലക്കാട് കൈക്കൂലി കേസ്  പാലക്കാട് എക്‌സൈസ് ഡിവിഷണൽ ഓഫീസിൽ നിന്ന് കൈക്കൂലി പണം പിടികൂടിയ കേസ്  പാലക്കാട്ടെ 14 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ  പാലക്കാട് എക്‌സൈസ് ഡിവിഷണൽ ഓഫീസിൽ നിന്ന് കൈക്കൂലി പണം പിടികൂടിയ കേസിൽ 14 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ  excise officials suspended for bribery case  പാലക്കാട് എക്‌സൈസ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
കൈക്കൂലി കേസ്; പാലക്കാട്ടെ 14 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

By

Published : May 25, 2022, 7:16 AM IST

പാലക്കാട്: എക്‌സൈസ് ഡിവിഷണൽ ഓഫീസിൽ നിന്ന് കൈക്കൂലി പണം പിടികൂടിയ കേസിൽ 14 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. കള്ളുഷാപ്പുകളുടെ പെർമിറ്റും കള്ളുകൊണ്ടുപോകുന്നതിനുള്ള പെർമിറ്റുകൾ പുതുക്കുന്നതിനും വലിയതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ മേയ് 16നാണ് എക്‌സൈസ് ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയിൽ 10.23 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

സിവിൽ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ്, കാടാംങ്കോടുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പാലക്കാട് വിജിലൻസ് ഡിവൈഎസ്‌പി എം ഗംഗാധരന്‍റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. സിവിൽ സ്റ്റേഷനിലെ ഓഫീസിൽ നിന്ന് 2,24,000 രൂപയും കാടാംങ്കോട്ടെ ഓഫീസിൽ നിന്ന് 7,99,600 രൂപയുമാണ് പിടികൂടിയത്.

കേസിൽ എംഎം നാസർ (ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പാലക്കാട്), എസ് സജീവ് (എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എക്‌സൈസ് എൻഫോഴ്‌സ്മെന്‍റ് ആൻഡ് ആന്‍റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്), കെ അജയൻ (എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എക്‌സൈസ് സർക്കിൾ ഓഫീസ് ചിറ്റൂർ), ഇ രമേഷ് (എക്‌സൈസ് ഇൻസ്‌പെക്‌ടർ എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റൂർ), സെന്തിൽകുമാർ (അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ എക്‌സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പാലക്കാട്), നുറൂദീൻ (ഓഫീസ് അറ്റൻഡൻഡ് ഡിവിഷൻ ഓഫീസ് പാലക്കാട്), എഎസ് പ്രവീൺകുമാർ (പ്രിവന്‍റീവ് ഓഫീസർ ഡിവിഷൻ ഓഫീസ് പാലക്കാട്), സൂരജ് (സിവിൽ എക്‌സൈസ് ഓഫീസർ എസ്‌പിഎൽ ഡിവിഷൻ ഓഫീസ് പാലക്കാട്), പി സന്തോഷ് കുമാർ (അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്‌ടർ (ഗ്രേഡ്) (ഡിവിഷൻ ഓഫീസ് പാലക്കാട്), മൻസൂർ അലി (പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്), എസ്‌പിഎൽ സ്‌ക്വാഡ് ഓഫീസ്), വിനായകൻ (സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് സർക്കിൾ ഓഫീസ് ചിറ്റൂർ), ശശികുമാർ (സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റൂർ), പി ഷാജി (പ്രിവന്‍റീവ് ഓഫീസർ, എക്‌സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, പാലക്കാട്), ശ്യാംജിത്ത് (പ്രിവന്‍റീവ് ഓഫീസർ, എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റൂർ) എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.

Also read: കൈകൂലി വാങ്ങുന്നതിനിടെ പഴയങ്ങാടി എ.എസ്.ഐ വിജിലൻസ് പിടിയിൽ

ABOUT THE AUTHOR

...view details