പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയതായി 1316 പോളിങ് ബൂത്തുകള്‍ക്ക് കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി.
പാലക്കാട് ജില്ലയിൽ പുതിയതായി 1316 പോളിങ് ബൂത്തുകള്‍ - Palakkad new polling booths
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2109 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്.
പാലക്കാട് ജില്ലയിൽ പുതിയതായി 1316 പോളിങ് ബൂത്തുകള്‍
1242 പോളിങ് ബൂത്തുകള്‍ സ്ഥിരം കെട്ടിടത്തിലും 74 എണ്ണം താത്‌കാലിക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2109 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ജില്ലയില്‍ പുതിയതായി അംഗീകരിച്ച 1316 പോളിങ് ബൂത്തുകൾ ഉള്‍പ്പെടെ ആകെ 3425 പോളിങ് ബൂത്തുകളിലായിട്ടാണ് വോട്ടെടുപ്പ് നടത്തുക. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു പോളിങ് ബൂത്തില്‍ പരമാവധി 1000 പേരെ വോട്ട് ചെയ്യാൻ അനുവദിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്.