പാലക്കാട്: ജില്ലയില്‍ അനധികൃത മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 104 കുപ്പി മദ്യം പിടിച്ചെടുത്തു. 18.54 ലിറ്റർ തമിഴ്‌നാട് മദ്യമാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. കോട്ടത്തറ, കാരയൂർ, വണ്ണാന്തറ, അഗളി ഭാഗങ്ങളിൽ സ്‌കൂട്ടറിൽ മൊബൈൽ മദ്യ വിൽപ്പന നടത്തി വന്നിരുന്ന സെന്തിൽ കുമാറിന്‍റെ കൈവശം വെച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തത്. കാരയൂരിലെ ആദിവാസി ഊരിനടുത്ത് നിന്നും എക്‌സൈസ് സംഘത്തെ കണ്ടതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ് മദ്യകുപ്പികള്‍ സൂക്ഷിച്ചതായി കണ്ടെത്തിയത്. എക്സൈസ് ഇന്‍റലിജിൻസ് ബൂറോയുടെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, പാലക്കാട് ഐബി സംഘവും, അഗളി റേഞ്ച് ഇൻസ്‌പെക്‌ടര്‍, അട്ടപ്പാടി ജനമൈത്രി സ്‌ക്വാഡ് എന്നിവരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.
അനധികൃത മദ്യവില്‍പന; പാലക്കാട് 104 കുപ്പി മദ്യം പിടികൂടി - crime news
18.54 ലിറ്റർ മദ്യമാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.
അനധികൃത മദ്യവില്‍പന; പാലക്കാട് 104 കുപ്പി മദ്യം പിടികൂടി
രണ്ടാഴ്‌ച മുൻപ് ചൊറിയന്നൂരിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള മദ്യം വില്‍പന നടത്തിയ രാജമ്മയെ അന്വേഷണ സംഘം പിടികൂടിയിരുന്നു. 48 കുപ്പി മദ്യമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്‌പെക്‌ടർ വി രജനീഷിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർമാരായ എം.യൂനസ്, എം.എസ് മിനു, സന്തോഷ് കുമാർ, ശ്യാംജിത്ത് സിവിൽ ഓഫീസർമാരായ ആർ പ്രദീപ്, ഡ്രൈവർ സത്താർ എന്നിവർ പങ്കെടുത്തു.