കേരളം

kerala

ETV Bharat / state

പെട്രോൾ ഡീസൽ വില വർധന; സമര മതിൽ തീർത്ത് യൂത്ത് ലീഗ്

പെട്രോൾ ഡീസൽ വർധിക്കുമ്പോൾ സംസ്ഥാന നികുതി കുറയ്ക്കാത്ത് സംസ്ഥാന സർക്കാരിനെതിരെയും യൂത്ത് ലീഗ് സമരത്തിൽ പ്രതിഷേധമുയർന്നു.

petrol diesel price hike  petrol diesel price hike news  petrol diesel price hike protest  youth league protest  പെട്രോൾ ഡീസൽ വില വർധന  പെട്രോൾ ഡീസൽ വില വർധന വാർത്ത  പെട്രോൾ ഡീസൽ വില വർധനയിൽ പ്രതിഷേധം  മലപ്പുറം യൂത്ത് ലീഗ്
പെട്രോൾ ഡീസൽ വില വർധന; സമര മതിൽ തീർത്ത് യൂത്ത് ലീഗ്

By

Published : Jun 8, 2021, 11:56 PM IST

മലപ്പുറം:പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്. ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകൾക്ക് മുമ്പിലും ജില്ല യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സമര മതിൽ തീർത്തായിരുന്നു പ്രതിഷേധം. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില കുറക്കുക, ജിഎസ്‌ടി പരിധിയിൽ പെട്രോളിയം ഉത്പ്പന്നങ്ങളെയും ഉൾപ്പെടുത്തുക, സംസ്ഥാന സർക്കാർ നികുതി ഭാരം കുറയ്ക്കാൻ തയാറാവുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

Also Read:കൈത്താങ്ങായി സംസ്‌കാര സാഹിതി ; കാടിന്‍റെ മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനാവസരം

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറയുമ്പോഴും പെട്രോൾ ഡീസൽ ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാത്തതിനും രാജ്യത്താകെ ജിഎസ്‌ടി നടപ്പാക്കിയിട്ടും പെട്രോൾ ഡീസൽ ഉത്പ്പന്നങ്ങൾ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരാത്തതിനും തയാറാവാത്ത കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ സമരത്തിൽ പ്രതിഷേധമുയർന്നു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിക്കുമ്പോളും സംസ്ഥാനം നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരാതെ കേന്ദ്ര സർക്കാർ നടത്തുന്ന ഈ പകൽക്കൊള്ളക്ക് കൂട്ട് നിൽക്കുകയാണെന്നും സമരത്തിൽ ആരോപണം ഉയർന്നു.

Also Read:മലപ്പുറത്ത് മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍

ABOUT THE AUTHOR

...view details